കോട്ടയം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥം കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കായിക യുവജനകാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ബോള്‍ റണ്‍ ക്യാമ്പയിന് ഇന്ന് പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും അതിര്‍ത്തിയായ പെരുന്തുരുത്തിയിലെത്തും. കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംഘത്തെ സ്വീകരിക്കും. കോട്ടയം പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് നടക്കുന്ന സ്വീകരണ ചടങ്ങില്‍ ബോള്‍ റണ്‍ ടീം പങ്കെടുക്കും. നാളെ ഇടുക്കി ജില്ലയുടെ അതിര്‍ത്തി വരെ കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ സംഘത്തെ അനുഗമിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ. ജി പാലയക്കലോടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: