ബെംഗളൂരു: ദൈവാനുഗ്രഹം ലഭിക്കാന്‍ കൈക്കുഞ്ഞിനെ വാഴയിലയില്‍ പൊതിഞ്ഞുകിടത്തി തീക്കനലില്‍ വച്ചു. മുഹറത്തിന്റെ ഭാഗമായാണ് ഭയാനകമായ ഇൗചടങ്ങ് അരങ്ങേറിയത്. കര്‍ണ്ണാടകത്തിലെ ദര്‍വാര്‍ ജില്ലയിെല അലപ്പൂരിലാണ് സംഭവം.
പതിനെട്ടു മാസം മാത്രമായ കുഞ്ഞിനെ മാതാപിതാക്കള്‍ വാഴയിലയില്‍ കിടത്തി ജ്വലിക്കുന്ന കല്ക്കരിക്കനല് കൂനയില്‍ വയ്ക്കുകയായിരുന്നു. കുട്ടി വാവിട്ട് കരയുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥിച്ചിട്ട് ആണ്‍കുട്ടിയെ തന്നെ ലഭിച്ചതിന്റെ സന്തോഷമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് ദമ്പതികള്‍ പോലീസിനോട് പറഞ്ഞത്. ദമ്പതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: