വളയത്ത് സംഘര്‍ഷത്തിന് സിപിഎം ശ്രമം

Tuesday 3 October 2017 10:15 pm IST

വളയം: വളയത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. വളയം തലപ്പൊയില്‍ കുളത്തുംകര അശോകന്റെ വീടിനു നേരെ ഞായറാഴ്ച രാത്രി 10 മണിയോടെ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞത് ബിജെപി പ്രവര്‍ത്തകരാണെന്ന് വരുത്താനായിരുന്നു സിപിഎം ശ്രമം. ബോംബ് സ്‌ഫോടനം നടന്ന ഉടനെ സംഭവസ്ഥലത്ത് പ്രദേശത്തെ സിപിഎം നേതാക്കള്‍ എത്തിയതും സംശയമുണര്‍ത്തുന്നു. രാത്രി 11 മണിയോടെ തൊട്ടടുത്ത് ബിജെപി പ്രവര്‍ത്തകന്‍ ബാലന്റെ വീടിനു നേരെയും ബോംബേറുണ്ടായി.യാതൊരു സംഘര്‍ഷസാഹചര്യവുമില്ലാത്ത തലപ്പൊയില്‍ ഭാഗത്ത് അക്രമം വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് , ബോംബ് സ്‌ക്വാഡ് എന്നിവര്‍ വ്യാപകപരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വളയം സിഐ അശോകന്റെ നേതൃത്വത്തില്‍ ഇന്നലെ സമാധാന ചര്‍ച്ച നടന്നു. ആര്‍എസ്എസ് ബിജെപി, സിപിഎം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അക്രമത്തെ യോഗം അപലപിച്ചു. ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആര്‍എസ്എസ്-ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കെ. ഗംഗാധരന്‍, എ.പി. ബിജു (ആര്‍എസ്എസ്) കെ.ടി. കുഞ്ഞിക്കണ്ണന്‍, സി. ബാബു (ബിജെപി), ദിവാകരന്‍, എന്‍.പി. കണ്ണന്‍, ദാമോദരന്‍, പി. പി.കുമാരന്‍ (സിപിഎം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.