ന്യൂദല്‍ഹി: പുതിയ 100 രൂപ നോട്ടുകള്‍ അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ഡിസൈനിലുള്ള 100 രൂപ നോട്ടുകളുടെ അച്ചടി അടുത്തവര്‍ഷം ഏപ്രിലിലോടെ തുടങ്ങും. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ അതേ രീതിയില്‍ തന്നെ തുടരും.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചോടെ 200 രൂപ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാകും. പുതിയ നോട്ടുകളുടെ വലിപ്പം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എടിഎം മെഷീന് യോജിച്ച രീതിയിലായിരിക്കും ഇത്. എല്ലാ നോട്ടുകളും പുതിയ രീതിയിലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 500, 50 രൂപ നോട്ടുകള്‍ പരിഷ്കരിച്ചിരുന്നു.
വലിയ നോട്ടുകള്‍ മാറുന്നതിന് 200 രൂപ നോട്ടുകള്‍ ജനങ്ങള്‍ക്ക് സഹായകരമാകുമെന്നതിനാലാണ് ഇവ ഇറക്കിയത്. എസ്ബിഐയുടെ കണക്കുപ്രകാരം 43.6% പണത്തിന്റെ വിതരണവും 500 രൂപ നോട്ടുകള്‍ വഴിയാണ്. 100 രൂപയുടെത് 20% മാത്രമാണ്. കറന്‍സികളുടെ ദൗര്‍ലഭ്യം ഇപ്പോള്‍ ഇല്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: