പയ്യന്നൂര്‍: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യാന്‍ പയ്യന്നൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്റെ പരിപാടിക്ക് തുടക്കം കുറിച്ചത് തളിപ്പറമ്പ് ശ്രീരാജരാജേശ്വരനെ വണങ്ങി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദേവന് പൊന്നുംകുടം വെച്ച് തൊഴുതു. രാവിലെ പത്ത് മണിയോടെ ക്ഷേത്രത്തിലെത്തിയ അമിത്ഷായെ ക്ഷേത്രം തന്ത്രി ഇ.പി.കുബേരന് നമ്പൂതിരി, ട്രസ്റ്റി എന്‍.കെ.ഇ.ചന്ദ്രശേഖരന്, പ്രശസ്ത ജ്യോതിഷന് മാധവപ്പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്, നളിന്‍ കുമാര്‍ കട്ടീല്‍, ബി.എല്‍.സന്തോഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: