പയ്യന്നൂര്‍: ജനരക്ഷായാത്രയുടെ ഉദ്ഘാടന വേദിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ പരിപാടിയില്‍ പങ്കുചേരാന്‍ എത്തിച്ചേര്‍ന്ന ബലിദാനികളുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് സമാശ്വസിപ്പിച്ചു. ഉദ്ഘാടന വേദിയുടെ ഇടതുഭാഗത്തായി ബലിദാനി കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഇരിപ്പിടത്തിനരികെയെത്തി കുടുംബാംഗങ്ങളായ സ്ത്രീകളേയും കുട്ടികളേയും പുരുഷന്മാരേയും കൈകൊടുത്തും അനുഗ്രഹിച്ചും സമാശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വേദിയിലേക്ക് പോയത്. പലരും അമിത്ഷാക്ക് മുന്നില്‍ സിപിഎം ക്രൂരതയില്‍ നഷ്ടപ്പെട്ട ഉറ്റവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര് പൊഴിക്കുന്നതും വിതുമ്പുന്നതും കാണാമായിരുന്നു. അന്തര്‍ദ്ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഈ രംഗം നേരിട്ട് പ്രക്ഷേപണം ചെയ്യുകയുണ്ടായി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജനരക്ഷാ യാത്രയില്‍ അണിചേരും
കണ്ണൂര്‍: പയ്യന്നൂരില്‍ നിന്ന് ഇന്നലെ ആരംഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് അണിചേരും. യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന പദയാത്രയിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുക. വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ല കണ്ണൂരില്‍ നടക്കുന്ന സമാപന പരിപാടിയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: