കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് രാവിലെ 10 മണിക്ക് കീച്ചേരിയില്‍ നിന്നാരംഭിക്കും. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ യാത്രയിലും പൊതുപരിപാടിയിലും സംബന്ധിക്കും. നാളെ രാവിലെ മമ്പറത്തു നിന്നും ആരംഭിച്ച് പിണറായി വഴി തലശ്ശേരിയില്‍ സമാപിക്കും. 6 ന് പാനൂരില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പില്‍ സമാപിക്കും. 7 ന് യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: