ജനരക്ഷായാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളും

Wednesday 4 October 2017 2:40 am IST

കണ്ണൂര്‍: 'എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പന്‍ ഭീകരതയ്‌ക്കെതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളും. ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ ഒബി വാനും, ലൈവ് സൗകര്യങ്ങളോടു കൂടിയ ഉപകരണങ്ങളുമായാണ് പരിപാടി സ്ഥലത്തെത്തിയത്. ഏതാണ്ട് 500 ഓളം ദൃശ്യ-പത്ര-ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരാണ് ഉദ്ഘാടന വേദിയായ പയ്യന്നൂരിലെത്തിയത്. അതുകൊണ്ടുതന്നെ യാത്ര അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.