പയ്യന്നൂര്‍: കേരളത്തിലെ ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷാ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലും സംസഥാന തലസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ യാത്ര സമാപിക്കുന്ന 17 വരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് അമിത്ഷാ പറഞ്ഞു. ജനരക്ഷാ യാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ എല്ലാ ദിവസവും സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ചും മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളില്‍ വിവിധ ദിവസങ്ങളിലായി ധര്‍ണ്ണകളും പദയാത്രകളുമാണ് സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: