പാനൂര്‍: മൊകേരി സുഹൃജ്ജന വായനശാല ആന്റ് ഗ്രന്ഥാലയം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന, ക്വിസ് മത്സരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വിമല ഉദ്ഘാടനം ചെയ്തു. പി.ജയരാജന് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടസേവനത്തിലുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ കൂരാറ സ്വദേശി ടി.രമേശിനെ സാഹിത്യകാരന് ശ്രീധരന് ചമ്പാട് ഉപഹാരം നല്കി അനുമോദിച്ചു. ജില്ലാലൈബ്രറി കണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് കെ.പി.പ്രദീപ്കുമാര്‍, ജയരാജന് കൂട്ടായി എന്നിവര്‍ സംസാരിച്ചു. കെ.കെ.കുമാരന്, പി.ജയദേവന്, കെ.കെ.ഷിബിന്‍, ഹരിദാസ് മൊകേരി, എ.ദിനേശന്, കെ.സന്തോഷ്കുമാര്‍, കെ.കെ.സുരേഷ്ബാബു, ടി.അഷറ്ഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മയ്യഴി മേഖലയിലെ ഏക ഗവ. ഫ്രഞ്ച് സ്കൂളായ എക്കോള്‍ സെന്ത്രാള് എ കൂര് കോംപഌമാന്തേറില് ഗാന്ധിജയന്തി വ്യത്യസ്ഥമായ പരിപാടികളോടെ ആഘോഷിച്ചു. ശുചിത്വം എന്റെ സേവനം എന്ന സന്ദശവുമായി കഴിഞ്ഞ സപ്തംബര്‍ പതിനഞ്ചിന് ആരംഭിച്ച ശുചിത്വ പരിപാലന പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് വിദ്യാര്‍ഥികര്‍ വിദ്യാലയത്തില്‍ കുഴല്‍ മാലിന്യ സംസ്കരണ രീതിസ്ഥാപിച്ചു കൊണ്ട് മാലിന്യ സംസ്കരണ ബോധവല്‍ക്കരണ പദ്ധതിക്കു തുടക്കം കുറിച്ചു. ആഘോഷ പരിപാടി അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് ഫ്രാന്‍സിസ് മെന്‍ഡോസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എം.മുസ്തഫ അധ്യക്ഷത വഹിച്ചു. സി.ഇ.രസിത, വി.വിജയി, ഈവ്ലറ്റ് ബീന, എന്നിവര്‍ സംസാരിച്ചു. അശ്വഗേഷ് സ്വാഗതവും അഫ്ര നന്ദിയും പറഞ്ഞു. പോള്ഷിബു, കമല എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: