ഇരിട്ടി: ജലസംരക്ഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജല പാര്‍ലമെന്റിന്റെ ഭാഗമായി പായം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മഴക്കുഴി നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. പായത്തെ 18 വാര്‍ഡുകളിലെ അയല്‍ സഭകളുടെ നേതൃത്വത്തില്‍ സ്വകാര്യവ്യക്തികളുടെ പറമ്പുകളിലാണ് മഴക്കുഴി അടക്കമുള്ള ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുക. പെരുമ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, വി.കെ.സുമേഷ്, ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: