ഇരിട്ടി: മീസില്‍സ്, റൂബെല്ലാ പ്രതിരോധ കുത്തിവെപ്പ് ദൗത്യത്തിന്റെ ഇരിട്ടി നഗരസഭാതല ഉദ്ഘാടനം ഇരിട്ടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു. നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് പി.വി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് പദ്ധതി വിശദീകരിച്ചു. പി.പി. ഉസ്മാന്, മുഹമ്മദലി, പി.കെ.ബള്‍ക്കീസ്, പി.വി.പ്രേമവല്ലി, പി.രഘുനാഥ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വിജയലക്ഷ്മി, സന്തോഷ് കോയിറ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപിക എന്‍.പ്രീത സ്വാഗതവും ഹെല്‍ത്ത് സൂപ്രണ്ട് കെ.ഒ.ദേവസ്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: