സ്വാഗതസംഘം രൂപീകരിച്ചു

Wednesday 4 October 2017 2:47 am IST

ഇരിട്ടി: കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 24, 25, 26 തീയതികളില്‍ ദ്രവ്യകലശം, ശാസ്താവിന്റെ കളംപാട്ട് എന്നിവ നടക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാഗതസംഘം രൂപീകരണയോഗം ക്ഷേത്രത്തില്‍ നടന്നു. യോഗത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ.ഭുവനദാസന്‍ വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. സെസിക്രട്ടറി കെ.ഇ.നാരായണന്‍, എം. പ്രതാപന്‍, എം.സുരേഷ് ബാബു, പി.രഘു, ഹരീന്ദ്രന്‍ പുതുശ്ശേരി, കെ.വി.കരുണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.ഭുവനദാസന്‍ വാഴുന്നവര്‍ (ചെയര്‍മാന്‍), കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (കണ്‍വീനര്‍), എം.ബാബു, ബിന്ദു രമേശന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. തുലാമാസത്തിലെ ആയില്യം നാളില്‍ നാഗപ്രതിഷ്ഠാദിനം ആയില്യംപൂജ, നൂറുംപാലും കൊടുക്കല്‍, സര്‍പ്പബലി എന്നിവയോടെ വിപുലമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.