പാനൂര്‍: വാഗ്ഭടാനന്ദന്റെ പോരാട്ടം സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് കേരള ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി പി.വി.കുമാരന് പറഞ്ഞു: പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാലയില്‍ ശശീന്ദ്രന് പാട്യത്തിന്റെ വാഗ്ഭടാനന്ദ ഗുരുദേവന് പ്രശ്നോത്തരി എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന തലമുറയില്‍ വാഗ്ഭടാനന്ദ ദര്‍ശനം എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കവി പാട്യം വിശ്വനാഥ് പുസ്തകം പാനൂര്‍ എഇഒ സി.കെ.സുനില്‍കുമാറിന് നല്കി പ്രകാശനം ചെയ്തു. വായനശാല സെക്രട്ടറി വി.പി.ഷാജി, കെ.സുധാകരന്. യു.മോഹന്‍ദാസ്, ടി.സി. സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: