ചെറുപുഴ: തകര്‍ന്ന ചെറുപുഴ-തിരുമേനി റോഡിന്റെ പ്രാപ്പോയില്‍ ഭാഗത്തെ കുഴിയടച്ച് വിദ്യാര്‍ഥികള്‍. പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളാണ് സന്നദ്ധ സേവനത്തിനിറങ്ങിയത്. ക്വാറിയില്‍ നിന്നും കൊണ്ടുവന്ന കല്ലും പൊടികളുമിട്ടാണ് ഇവര്‍ കുഴികളടച്ചത്. വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ഇവര്‍ക്ക് പിന്തുണയുമായെത്തി. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ജോമേഷ് ജോണ്‍, പ്രിന്‍സിപ്പല്‍ പി.എന്‍.ശിവന്, ജെയിംസ് ഇമ്മാനുവല്‍, കെ.വി.സജി, എസ്.എന്‍.സുജിത്ത്, പി.ആര്.ആവണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: