സ്വച്ഛ് ഭാരത് സംഘടിപ്പിച്ചു

Wednesday 4 October 2017 2:49 am IST

മട്ടന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം ഗാന്ധിജയന്തി ദിനത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നടുവനാട് ടൗണും പൊതുകിണറും ശുചീകരിച്ചു. രാവിലെ ആറ് മണിക്കാരംഭിച്ച ശുചീകരണത്തിന് അജേഷ് നടുവനാട്, സുനില്‍ കുമാര്‍, കെ.വി.ശ്രീജിത്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗൃഹ സമ്പര്‍ക്കവും മറ്റ് പ്രചാരണ പരിപാടികളും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.