ഇന്ത്യന്‍ ഭാഷകള്‍ക്ക് ഒറ്റ ലിപിയുമായി ഡോ. ചക്രവര്‍ത്തി

Wednesday 4 October 2017 9:17 am IST

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും ഒരുപോലെ യോജിക്കുന്ന ലിപി മദ്രാസ് ഐഐടിയിലെ ഡോ. ശ്രീനിവാസ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണവിഭാഗം വികസിപ്പിച്ചു. 'ഭാരതി ലിപി' എന്നാണ് പേരെന്ന് മദ്രാസ് ഐഐടിയിലെ റിസര്‍ച്ച് അസോസിയേറ്റ് കൃഷ്ണ ഭരദ്വാജ് വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു. ഭാരതത്തിലെ 22 ഭാഷകള്‍ക്കും പൊതുവായ അക്ഷരാവലിയുണ്ട്. അതിനായി ക്രമം ഉണ്ടാകേണ്ടത് ആവശ്യമാണ്. മഹാഭാരതത്തിലെ കൗരവരുടെ പേരുകളും പ്രത്യേക ക്രമത്തിലാണ്. അക്ഷരങ്ങള്‍ക്ക് സമാനമായ ആകൃതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായാണ് ഭാരതീയ ഹാന്‍ഡ്‌റൈറ്റിംഗ് ആപ്പ്് വികസിപ്പിച്ചെടുത്തത്. ഭാരതി പുതിയ ഭാഷയല്ല. പുതിയ ലിപി മാത്രമാണ്. ചില ഭാഷകളിലെ ലിപി ന്യൂനതകള്‍ ഭാരതി ലിപിയില്‍ പരിഹരിച്ചു.ഭാരതി വേഗത്തില്‍ പഠിക്കാന്‍ മൊബൈല്‍ ആപ്പ്, സ്‌ക്രാബിള്‍ ഗെയിം, ടൈപ്പിങ് ഫോണ്ട് എന്നിവ രൂപപ്പെടുത്തിയിട്ടുണ്ട്. ലിപി അറിയാവുന്ന ഏതൊരാള്‍ക്കും ഒരു മണിക്കൂറിനകം ഈ ലിപി പഠിക്കാനാകും. നിലവിലുള്ള ഭാഷയ്ക്ക് യാതൊരു മാറ്റവും വരാതെ മറ്റൊരു ഓപ്ഷനായി ഈ ലിപിയെ പരിഗണിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.