ആവേശച്ചൂടില്‍ വേങ്ങര

Wednesday 4 October 2017 10:47 am IST

വേങ്ങര: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വേങ്ങര ആവേശച്ചൂടിലായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈന്‍ എം.പി എന്നിവര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര എട്ടിന് രാവിലെ 10.30ന് മണഡലത്തിലെത്തും. ഇന്നലെ സ്ഥാനാര്‍ത്ഥി ഊരകം പഞ്ചായത്തിലെ മഠത്തില്‍കുളങ്ങര, കാരാത്തോട്, വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായ, വേങ്ങര ടൗണ്‍, അരീക്കുളം, ചിനക്കല്‍, പറമ്പില്‍പടി, കച്ചേരിപടി, പുത്തനങ്ങാടി, പരപ്പില്‍പാറ, അടക്കാപുരം എന്നിവിടങ്ങളില്‍ സ്വീകരണ ശേഷം കൂരിയാട് സമാപിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി ദേശീയ സമിതി അംഗം സി.വാസുദേവന്‍ മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി ഗണേശന്‍, കെ.ജയസേനന്‍, കെ.കെ.വേലായുധന്‍, പി.സുധാകരന്‍, എ.സുബ്രഹ്മണ്യന്‍ എന്നിവരുമുണ്ടായിരുന്നു. കൂരിയാട് നടന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ബിജെപി മേഖലാ സെക്രട്ടറി എം.പ്രേമന്‍, ടി.കെ.അശോക് കുമാര്‍, ഗീതാമാധവന്‍, അലിപുത്തനത്താണി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.