ഡ്രൈവറെ മര്‍ദ്ദിച്ചു

Wednesday 4 October 2017 11:10 am IST

കരുനാഗപ്പള്ളി: സര്‍വീസ് നടത്തുന്നതിനായി ഓച്ചിറ ബസ് സ്റ്റേഷനില്‍ ബസ് നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഡ്രൈവറെ തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചു. ബസ്‌ഡ്രൈവര്‍ സി. പുഷ്പരാജനെയാണ് തട്ടുകട നടത്തുന്ന സക്കീര്‍ ഹുസൈന്‍ അകാരണമായി മര്‍ദ്ദിച്ചത്. കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്നും 4.40ന് പുറപ്പെട്ട് ഓച്ചിറ, വള്ളിക്കാവ് വഴി പോകുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് പുഷ്പരാജന്‍. അടി കൊണ്ട് നിലത്തു വീണ പുഷ്പരാജനെ കരുനാഗപ്പള്ളി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.സക്കീര്‍ ഹുസൈനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.