ന്യൂനപക്ഷ മാനേജുമെന്റുകളെ കയറൂരി വിട്ടിരിക്കുന്നു - വി.മുരളീധരന്‍

Saturday 16 July 2011 5:21 pm IST

തിരുവനന്തപുരം : കോഴ വാങ്ങാന്‍ മാത്രമല്ല അവ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാനും സ്വാശ്രയ കോളേജ് മാനെജ്മെന്റുകള്‍ക്കു മടിയില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ മാനേജുമെന്റുകളെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. ന്യൂനപക്ഷ മാനേജുമെന്റുകള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി. സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന ധാരണയാണ് ഇവര്‍ക്കുള്ളത്. നിയമ സംവിധാനങ്ങളെ ഇവര്‍ക്കു ഭയമില്ലാതാത്തതു സംബന്ധിച്ച് എല്ലാവരും ചിന്തിക്കണം. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം പാര്‍ട്ടികളുടെ താത്പര്യമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ബജറ്റിലും ഈ മാനദണ്ഡമാണു പുലര്‍ത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.