മുംബൈ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത് പാക്ക് ചാര സംഘടനയായ ഐഎസ്ഐ അനുവദിക്കാത്തതുകൊണ്ടെന്ന് വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയിലുള്ള ദാവൂദിന്റെ സഹോദരന് ഇഖ്ബാല്‍ ഇബ്രാഹിം കസ്കറാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ഇതോടെ മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയില്ലെന്നാണ് വ്യക്തമാകുന്നത്.
പാക്കിസ്ഥാനെ സംബന്ധിച്ച രഹസ്യങ്ങള്‍ പുറത്താകുമെന്ന് ഭയന്നാണ് അധോലോക കുറ്റവാളിയായ ദാവൂദിനെ ഐഎസ്ഐ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതില്‍ നിന്ന് വിലക്കുന്നതെന്നാണ് സൂചനകള്‍. പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിക്കുന്ന ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തിയ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ പാകിസ്ഥാനില്‍ ദാവൂദ് ഉപയോഗിച്ചുവരുന്ന നാല് വിലാസങ്ങളും പോലീസിന് കൈമാറിയിരുന്നു. പാകിസ്ഥാനില്‍ ദാവൂദിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഹോദരന് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: