കഴക്കൂട്ടം: വാളുമായി എത്തിയ ഗുണ്ടാസംഘം കഴക്കൂട്ടം വിളയില്കുളത്തിനു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട ഹാഷീമിന്റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം വാവകൃഷ്ണ എന്ന യുവാവിനെ അന്വേഷിച്ചാണെത്തിയത്. വാവകൃഷ്ണ ഇല്ലെന്നു പറഞ്ഞ മാതാവ് വത്സലയെ വാളുകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഇറങ്ങിവന്ന വത്സലയുടെ ബന്ധുക്കളേയും ആക്രമിക്കാനും വെട്ടാനും ശ്രമിച്ചു. തുടര്‍ന്ന് കടനടത്തുന്ന വയോധികനെ പിടിച്ചുതള്ളിയിട്ടശേഷം റോഡിലൂടെ പോയവരെ വാള് വീശിയും ബോംബെറിഞ്ഞ് എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും മുക്കാല്മണിക്കോറോളം റോഡില്‍ ഭീതി പരത്തി. തുടര്‍ന്ന് സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാലംഗ ഗുണ്ടാസംഘത്തെ പറ്റി നാട്ടുകാര്‍ വിളിച്ച് അറിയിച്ചിട്ടും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തുമ്പ പോലീസ് എത്തിയതെന്ന് പരാതിയുണ്ട്. വൈകിയെത്തിയ പോലീസിന് ആരെയും പിടികൂടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: