ചിറയിന്‍കീഴ്: ടൈറ്റാനിക് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. സംസ്ഥാനാടിസ്ഥാനത്തില്‍ 25 ഓളം ടീമുകള്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് ഉദ്ഘാടനം ചിറയിന്‍കീഴ് എസ്ഐ ഷാജഹാന് നിര്‍വ്വഹിച്ചു. ബെട്രന്സ് വിഭാഗത്തില്‍ തിരുവനന്തപുരം വെള്ളായണി ഒന്നാം സ്ഥാനവും ആറ്റിങ്ങല്‍ സുര&ബുഹാര്‍ ടീം രണ്ടാം സ്ഥാനവും മെന്‍സ് വിഭാഗത്തില്‍ കൊല്ലം ശീമാട്ടി ക്ലബ്ബ് ഒന്നാം സ്ഥാനവും വെട്ടുകാട് ആട്ടുകാല്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും ചിറയിന്‍കീഴ് പ്രേംനസീര്‍ ക്ലബ്ബ് മൂന്നാം സ്ഥാനവും അണ്ടര്‍ 19 വിഭാഗത്തില്‍ ചിറയിന്‍കീഴ് പ്രേംനസീര്‍ ക്ലബ്ബ് ഒന്നാം സ്ഥാനവും വക്കം റൊമാനിയ ബാഡ്മിന്റണ്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം പി.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. സമ്മാനദാനം കടയ്ക്കാവൂര്‍ സിഐ ജി.ബി.മുകേഷ് നിര്‍വ്വഹിച്ചു.അഡ്വ.യു.സലിംഷ അദ്ധ്യക്ഷനായി. ജയന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: