ലൂര്‍ദ് മാതാ കോളേജില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം

Wednesday 4 October 2017 2:18 pm IST

കാട്ടാക്കട: കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ കോളേജ് ഓഫ് സയന്‍സ് ആന്റ ടെക്‌നോളജി വാര്‍ഷികത്തോടനുബന്ധിച്ച് 5, 6 തീയതികളില്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം നടക്കും. പാറശാല മുതല്‍ നെടുമങ്ങാട് വരെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സയന്‍സില്‍ അവബോധം ഉണ്ടാകാനും സയന്‍സും എഞ്ചിനീറിംഗും തമ്മിലുള്ള ബന്ധം മനസിലാകാനുമാണ് പ്രദര്‍ശനമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ശ്യാംപ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും, പൊതു,സ്വകാര്യ സ്ഥാപനങ്ങളുടേയും പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ടാവും. കോളേജിലെ ലാബുകള്‍, വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാകും. ഇതിന് പുറമേ ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പോളിടെക്‌നിക് കോളേജുകള്‍, എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. ചിത്രരചന, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാകും. പോലീസ്, അഗ്‌നിശമനസേന, ആന്റിനാര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ ഡ്രില്‍ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.