തിരുവനന്തപുരം: മേക്കേപ്പട്ടം 2830-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ 80-ാമത് വാര്‍ഷിക പൊതുയോഗവും വനിതാ സമാജത്തിന്റെ 15-ാമത് വാര്‍ഷിക പൊതുയോഗവും കരയോഗം പ്രസിഡന്റ് എസ്.ജെ.ഗോപാലകൃഷ്ണന് നായരുടെ അധ്യക്ഷതയില്‍ കൂടി താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍, താലൂക്ക് വനിതാ യൂണിയന് പ്രസിഡന്റ് എം.ഈശ്വരി അമ്മ, മേഖല കണ്‍വീനര്‍ കെ.ആര്.വിജയകുമാര്‍, വനിതാ സ്വയംസഹായസംഘം മേഖലല കണ്‍വീനര്‍ എസ്.കൃഷ്ണകുമാരി തുടങ്ങിയവര്‍ പറഞ്ഞു. കരയോഗം സെക്രട്ടറി കെ.സന്തോഷ്കുമാര്‍ 2016-2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി.എസ്.സനല്‍കുമാര്‍ 2017-2018 വര്‍ഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. കരയോഗ വനിതാസമാജം വൈസ് പ്രസിഡന്റ് ശ്രീകുമാരി വി.നായരുടെ സാന്നിധ്യത്തില്‍ സെക്രട്ടറി എസ്.സരസ്വതി അമ്മ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരയോഗം ജോയിന്റ് സെക്രട്ടറി ജെ.ആര്.രാജീവ് സംസാരിച്ചു. കരയോഗാംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: