തിരുവനന്തപുരം: കേരള. പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) യുടെ 30-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് 4ന് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ഗലീലിയോ ജോര്‍ജ്് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം 4ന് രാവിലെ 11ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം അന്നേദിവസം ഉച്ചകഴിഞ്ഞ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡ്രഗ് ടെസ്റ്റിംഗ് ലാബോറട്ടറികള്‍ ജില്ലകള്‍ തോറും ആരംഭിക്കുക, ഡ്രഗ് ലൈസന്‍സ് ക്ലിനിക്കുകളില്‍ നിര്‍ബന്ധിതമാക്കുക തുടങ്ങിയവയാണ് പ്രധാന സമ്മേളന മുദ്രാവാക്യങ്ങള്‍. വാര്‍ത്താ സമ്മേളനനത്തില്‍ പ്രസിഡന്റ് പി. പ്രവീണ്‍, ട്രഷറര്‍ വി.ജെ.റിയാസ,് വൈസ് പ്രസിഡന്റ് പ്രാക്കുളം സുരേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: