ലഹരി വിരുദ്ധ ഫിലിം ഫെസ്റ്റിവല്‍

Wednesday 4 October 2017 2:22 pm IST

ആറ്റിങ്ങല്‍: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു കവലയൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 5,6 തീയതികളില്‍ ലഹരിവിരുദ്ധ സന്ദേശ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കവലയൂര്‍ സ്‌കൂള്‍ മിനി ആഡിറ്റോറിയത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ഫിലിം ഫെസ്റ്റിവലില്‍ ജീവിതമാണ് ലഹരി, ലഹരിപ്പൊതി മരണപ്പൊതി, എനിക്ക് പറയാനുള്ളത്, ലഹരി, സത്യമായും, ദുരന്തലഹരി, മോചനം, ക്യൂ, സന്ദേശം തുടങ്ങി പ്രമുഖര്‍ സംവിധാനം ചെയ്ത പതിനഞ്ചോളം ഷോര്‍ട്ട് ഫിലിമുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.