നെടുമങ്ങാട്: നെടുമങ്ങാട് ആലംകോട് എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.സുരേന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു . എസ്എസ്എല്‍സി, പ്ലസ്ടു, ടിഎച്ച്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡു വിതരണവും ചികില്‍സാ ധനസഹായ വിതരണവും മുതിര്‍ന്ന കരയോഗ അംഗങ്ങളെ ആദരിക്കലും നടന്നു. സജികുമാര്‍, സുകുമാരന്‍നായര്‍, രാജശേഖരന്‍നായര്‍, ശരത്ചന്ദ്രകുമാര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: