കെഎസ്ആര്‍ടിസി ഡിപ്പോ ശുചീകരിച്ചു

Wednesday 4 October 2017 2:27 pm IST

വെള്ളനാട്: മഹിളാമോര്‍ച്ച അരുവിക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയും പരിസരവും ശുചീകരിച്ചു. ഡിപ്പോയ്ക്കുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ബസുകള്‍ കഴുകി വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പുതുകുളങ്ങര അനില്‍ ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല, വിജി മുളയറ, അജി ഇറവൂര്‍, എം.വി. രഞ്ജിത്ത്, ശുഭ, ശാരദ, ആനന്ദേശ്വരി തുടങ്ങിയവര്‍ നേത്യത്വം നല്‍കി..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.