വീട് കുത്തിത്തുറന്ന് മോഷണം

Wednesday 4 October 2017 2:27 pm IST

വിഴിഞ്ഞം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. വിഴിഞ്ഞം പയറ്റുവിള നന്ദനത്തില്‍ സുധിലാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അധ്യാപകനായ സുധി ലാലും കുടുംബവും ജോലിക്കായി കഴിഞ്ഞ മാസം 29 ന് കാസര്‍കോട്ടേക്ക് പോയിരുന്നു. ഇന്നലെ രാവിലെ സുധിലാലിന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിയുന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണ് മോഷ്ടിച്ചത്. വീട്ടു സാധനങ്ങളും വസ്ത്രങ്ങളും വാരിവലിച്ചെറിഞ്ഞ് അലങ്കോലപ്പെടുത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വിഴിഞ്ഞം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.