നെയ്യാറ്റിന്‍കര: ട്രെയിനില്‍ കടത്തിയ നാലര കിലോ കഞ്ചാവുമായി യുവാവിനെ പാറശാല റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് പഴയാറ്റിന്‍കുഴി മുല്ലാക്ക തൈകാവ് ഹസ്നാ മന്‍സിലില്‍ മനോജ് എന്ന മജീബ് (35) ആണ് പിടിയിലായത്. കന്യാകുമാരി-പുനലൂര്‍ ട്രെയിനില്‍ കൊല്ലത്തേയ്ക്ക് കടത്തി കൊണ്ട് പോയ കഞ്ചാവാണ് പാറശാല റെയില്‍വേ എസ് ഐ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കൊല്ലത്തേക്ക് കൊണ്ട് പോയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരുലക്ഷത്തോളം രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: