ചേരപ്പള്ളി: പറണ്ടോട് കോട്ടയ്ക്കകം റോഡിലെ അയിത്തി എസ്എന്‍ഡിപിക്ക് മുന്നിലെയും എസ്എന്‍ നഗറിനു സമീപത്തെയും വെള്ളക്കെട്ട് അടിയന്തരമായി മാറ്റണമെന്ന് സ്ഥലവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. മഴ പെയ്താല്‍ ഇവിടം റോഡ് തോടായി മാറുന്ന അവസ്ഥയാണ്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വെള്ളം വന്‍ ഗര്‍ത്തങ്ങളില്‍ നിറഞ്ഞുകിടക്കുന്നതുമൂലം വാഹനങ്ങളില്‍ വരുന്നവര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. റോഡുപണിക്കായി ഇറക്കിയിട്ടിരിക്കുന്ന മെറ്റലും സമീപത്തെ പുരയിടത്തില്‍ ഇറക്കിയിട്ട മണ്ണും മഴവെള്ളം കെട്ടിനില്ക്കാന് പ്രധാനകാരണമെന്ന് ആക്ഷേപമുണ്ട്. അടിയന്തരമായി റോഡിലെ ഗട്ടറുകള്‍ നികത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: