കൊച്ചി: തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി നടന് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണിത്.
കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റി സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂരിനെ നിയമിക്കുകയായിരുന്നു.
ചലച്ചിത്ര നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (ഫിയോക്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: