കൊച്ചി: ഉത്സവ സീസണ് പ്രമാണിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. ട്രെയിനുകളുടെ വിവരം : ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന് സ്പെഷല്‍ ട്രെയിന്‍ (06005) ഈ മാസം ആറിന് രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്ത് എത്തും.
എറണാകുളം ജങ്ഷന്-ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിന്‍ (06006 ) എറണാകുളത്തു നിന്ന് എട്ട്, 15 തീയതികളില്‍ വൈകിട്ട് ഏഴിന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ഏഴരക്ക് ചെന്നൈയിലെത്തും. രണ്ടു ട്രെയിനുകള്‍ക്കും കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 06005 നമ്പര്‍ ട്രെയിന്‍ എറണാകുളം ടൗണിലും 06006 നമ്പര്‍ ട്രെയിന്‍ പെരമ്പൂരിലും നിര്‍ത്തും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന് സുവിധ സ്പെഷല്‍ ട്രെയിന്‍ (82631 ) 13ന് രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്തെത്തും. കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും.
നാഗര്‍കോവില്‍ ജങ്ഷന്-ചെന്നൈ എഗ്മോര്‍ സ്പെഷല്‍ ട്രെയിന്‍ (06040 ) 15ന് വൈകീട്ട് അഞ്ചിന് നാഗര്‍കോവില്‍ നിന്ന് പുറപ്പെട്ട് തിരുനല്‍വേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, വില്ലപുരം, താംബരം, മാമ്പലം എന്നിവിടങ്ങളില്‍ കൂടി പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ എഗ്മോറില്‍ എത്തും.
ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ ജങ്ഷന് സ്പെഷല്‍ ട്രെയിന്‍ (06039 ) 16ന് ഉച്ചക്ക് 12.55ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് താംബരം, വിരുദാചലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി വഴി പിറ്റേന്ന് പുലര്‍ച്ചെ 4.15ന് നാഗര്‍കോവിലില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: