പാക്കിസ്ഥാന്‍ മര്യാദ പാലിക്കുന്നില്ലെന്ന് ബിഎസ്എഫ്

Wednesday 4 October 2017 6:12 pm IST

ശ്രീനഗര്‍ : കശ്മീര്‍ താഴ്‌വരയിലെ പ്രകോപനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ബിഎസ്എഫ്. അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ. കെ. ശര്‍മ്മ പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബിഎസ്എഫ് ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ബി. കെ. യാദവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ശര്‍മ്മ. ആക്രമണം ദുരന്തമാവേണ്ടതായിരുന്നു. സൈന്യത്തിന്റെ ഇടപെടല്‍ ഇത് ഒഴിവാക്കി. ഇത് ബിഎസ്എഫിനു ലഭിച്ച അച്ചടക്കത്തിന്റേയും പരിശീലനത്തിന്റേയും ധൈര്യത്തിന്റേയും ഉത്തമ ഉദാഹരണമാണിതെന്നും ശര്‍മ്മ പ്രശംസിച്ചു. ബിഎസ്എഫ് ക്യാമ്പിലെ ആയുധങ്ങളും വെടിമരുന്നുകളുമാണ് ഭീകരര്‍ ലക്ഷ്യം വെച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ശ്രീനഗറിലെ 182 ബറ്റാലിയന്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ മൂന്നു ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. മൂന്നു ഭീകരരേയും സൈന്യം വധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.