കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിടസുരക്ഷാ പദ്ധതിക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍, വ്യാപാര സംഘടന എന്നിവയുടെ പിന്തുണ. പൂര്‍ത്തിയാവാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് സഹായം നല്‍കാനും പഞ്ചായത്തുകള്‍ ദത്തെടുക്കാനും ഉള്‍പ്പെടെ ലൈഫ് മിഷന്റെ കളക്ടേററ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ പണി തുടങ്ങി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ ഇപ്രകാരം പൂര്‍ത്തിയാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് വിപുലമായ യോഗം പിന്നീട് ചേരും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, എ.പി.സഞ്ജയ്, സച്ചിന്, സലിന്ബാബു, എന്‍.ടി.സലാം, ടി.ജസീര്‍, ആര്.വി.സുരേഷ്, പി.കെ.പത്മനാഭന്, പി.കെ.സജിത് കുമാര്‍, കെ.സി.അനിമോന്, പി.ശശികുമാര്‍, യു.രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: