എടത്വാ: നിര്‍മ്മാണത്തിലിരിക്കുന്ന എടത്വാ-നീരേറ്റുപുറം റോഡില്‍ പൊടിശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതമായെന്ന് പരാതി.
കരുമാടി, എടത്വാ പിഡബ്ല്യുഡി സെക്ഷന്‍ പരിധിയിലുള്ള റോഡിലാണ് പൊടിശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയത്. പൊടിശല്യം ഒഴിവാക്കാനായി പിഡബ്ല്യുഡി ഏര്‍പ്പെടുത്തിയിരുന്ന വെള്ളം തളി ഇന്നലെ നിലച്ചിരുന്നു.
ഇതോടെ തകഴി – എടത്വാ റോഡിലെ കാല്‍നട – വാഹന യാത്രക്കാര്‍ക്കും റോഡിന് സമീപത്തെ താമസക്കാരും ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു. പൊടിശല്യം കാരണം റോഡിന് സമീപത്തുള്ള കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് വെള്ളം തളിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം പഴയ അവസ്ഥയില്‍ എത്തി.
ഇതുമൂലം പിഞ്ചുകുട്ടികള്‍ അടക്കം നിരവധി പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വേനല്‍ കടുക്കുന്നതോടെ പൊടിശല്യം മൂലം കടുത്തദുരിതം അനുഭവിക്കാന്‍ സാദ്ധ്യതയുള്ളതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: