ആലപ്പുഴ: മുന്നാക്ക സമുദായത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് സന്നദ്ധമാകണമെന്നും സിന്‍ഹ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ആവശ്യപ്പെട്ടു.
അമ്പലപ്പുഴ താലൂക്ക് 1354 നമ്പര്‍ എന്‍എസഎസ് കരയോഗത്തിന്റെ നവരാത്രിആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള മുഖ്യപ്രഭാഷണം നടത്തി.
കരയോഗം പ്രസിഡന്റ് രവികുമാരപിള്ള അദ്ധ്യക്ഷനായി. പി. രജഗോപാലപണിക്കര്, വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, ഹരിദാസ്, ഡോ. പി.എം. രമാദേവി, രോഷ്നി മധു, വി.എന്‍. വിശ്വനാഥന്‍പിള്ള, ആര്. വിശ്വനാഥന് നായര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: