കോട്ടയം: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് കൊലചെയ്യപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഈ കേസില്‍ ആരോപണവിധേയനായ അഡ്വ.സി.പി. ഉദയഭാനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ഒരു എഡിജിപി, എസ്പി എന്നിവര്‍ക്ക് കേസുമായി ബന്ധമുള്ളതിനാല്‍ കേസ് സിബിഐയ്ക്ക് വിടണം, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എറണാകുളം സിജെഎം കോടതിയില്‍ ബിജെപി നേതാവ് വി. മുരളീധരന് കൊടുത്ത മാനനഷ്ട കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു വേണ്ടി ഹാജരായത് ഈ അഭിഭാഷകനാണ്. നിരവധി സിപിഎം നേതാക്കള്‍ക്കു വേണ്ടി ഇയാള്‍ കേസുകള്‍ നടത്തുന്നു. ആലുവ റൂറല്‍ എസ്പിയുടെ അവിഹിതമായ ഇടപെടലും സ്വാധീനവും ഈ കേസില്‍ ഉടനീളം പ്രകടവും വ്യക്തവുമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: