ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശം വച്ചിരിക്കുന്ന മാത്തുര്‍ ദേവസ്വം ക്ഷേത്രഭൂമി ഉപാധികളില്ലാതെ തിരികെ കൊടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ ആവശ്യപ്പെട്ടു.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരികെ പിടിക്കുന്നതിന് ഹിന്ദു ഐക്യവേദി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭൂമി സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട്, ജില്ലാ പ്രസിഡന്റ് ബാലഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, താലൂക്ക് പ്രസിഡന്റ് പി.കെ. സുകുമാരന്‍, സി.ആര്. സുരേന്ദ്രന്, സജയന് ചമ്പക്കുളം, സൂര്യകുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: