അന്ധവിശ്വാസങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമം: മുഖ്യമന്ത്രി

Wednesday 4 October 2017 7:57 pm IST

തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.കെ. ശിവന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും മറ്റും നിലനിന്നിരുന്ന പഴയ കാലത്തേക്ക് നാടിനെ മടക്കിക്കൊണ്ടുപോകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെതിരെ ശാസ്ത്രലോകമുള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, എല്‍പിഎസ്‌സി ഡയറക്ടര്‍ എസ്. സോമനാഥ്, ഐപിആര്‍സി ഡയറക്ടര്‍ എസ്. പാണ്ഡ്യന്‍, ഐഐഎസ്‌യു ഡയറക്ടര്‍ ഡി. സാം ദയല ദേവ്, ഐഎസ്ആര്‍ഒ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം പ്രോഗ്രാം ഡയറക്ടര്‍ അയ്യപ്പന്‍, വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.