വാഗമണ്‍-വട്ടപ്പതാല്‍ റോഡ് ഗതാഗത യോഗ്യമാക്കി

Wednesday 4 October 2017 8:34 pm IST

തൊടുപുഴ: തകര്‍ന്ന് കിടന്ന വാഗമണ്‍ വട്ടപ്പതാല്‍ റോഡ് ബി.ജെപി.യുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. അനേകം പേര്‍ ഉപയോഗിച്ചിരുന്ന റോഡ് തീര്‍ത്തും ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. അധികൃതര്‍ റോഡ് നന്നാക്കുവാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് പ്രതിഷേധ സൂചകമായി ബി.ജെ.പി രംഗത്ത് വന്നത്. കുളത്തിന് സമമായി കിടന്നിരുന്ന റോഡില്‍ മെറ്റലും മണ്ണുമിറക്കിയാണ് കുഴികള്‍ അടച്ചത്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, വിജയകുമാര്‍, സന്തോഷ് കൃഷ്ണന്‍, പഞ്ചായത്ത് ഭാരവാഹികളായ എം. ബിജു, റോയി, റ്റി. ജസ്റ്റിന്‍, അരുണാചലം, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.