ചെറുതോണി: ചേലച്ചുവട്, കഞ്ഞിക്കുഴി പ്രദേശങ്ങളില്‍ വിസ നല്‍കാമെന്ന പേരില്‍ പണം തട്ടുന്നതായി പരാതി. വിസ നല്കുന്ന ഓഫീസിന്റെയോ, ഏജന്റിന്റെയോ വ്യക്തമായ വിലാസം ആര്‍ക്കുമറിയില്ല.
മാസങ്ങളായി ഈ പ്രദേശങ്ങളിലെ ചെറുപ്പക്കാരെ കാനഡയില്‍ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങുന്നത്. ഇന്റര്‍വ്യൂവിനും മെഡിക്കല്‍ ചെക്കപ്പിനുമുള്ള ഫീസ് എന്നീ ഇനങ്ങളിലായി ഓരോരുത്തരില്‍ നിന്നും അന്‍പതിനായിരം രൂപ വരെ വാങ്ങിയിട്ടുണ്ട്. മെഡിക്കല്‍ എടുക്കുന്നതിന് ഡല്‍ഹിയിലാണ് കൊണ്ടുപോകുന്നതെന്നും പഞ്ചാബിലാണ് ഏജന്‍സിയുടെ ഓഫീസെന്നുമാണ് ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ എന്തു ജോലിയാണ് ശമ്പളം എത്ര ലഭിക്കും എന്ന് വിസ ലഭിക്കും ഇതൊന്നും വ്യക്തമല്ല. ഇത്തരത്തില്‍ നൂറോളം പേര് വിസയ്ക്കായി പണം നല്‍കിയതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: