കയര്‍ കേരളയ്ക്ക് ഇന്നു തുടക്കം

Wednesday 4 October 2017 9:11 pm IST

ആലപ്പുഴ: കയര്‍-പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങളുടെ രാജ്യന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരള ഇന്നാരംഭിക്കും വൈകിട്ട് 4.30ന് ഇഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനാകും. പവലിയന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3.30ന് എസ്ഡിവി മൈതാനത്തു നിന്ന് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് സാംസ്‌കാരികജാഥ നടക്കും. 3.30ന് സറ്റേഡിയത്തിലെ വേദിയില്‍ കിഷന്ത് തൃപ്പുണിത്തറ താളവാദ്യമേള ലയവിന്യാസം നടക്കും. വൈകിട്ട് 6.30ന് അഫ്‌സലും ജ്യോത്സനയും സംഘവും നയിക്കുന്ന ഗാനമേള. നഗരത്തില്‍ ഗതാഗത നിയന്ത്രണം ആലപ്പുഴ: കയര്‍കേരള-2017 നോടനുബന്ധിച്ച് ഇന്ന് നഗരത്തില്‍ഗതാഗത/പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.1. രാവിലെ 10 മുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. 2.ജാഥയിലും മറ്റും പങ്കെടുക്കുന്നവരുമായി എത്തുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെയിറക്കിയ ശേഷം വാഹനങ്ങള്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. 3. ദേശീയ പാതയില്‍ തെക്കു നിന്നും വടക്കു നിന്നും എത്തുന്ന ട്രെയിലര്‍, കണ്ടെയിനര്‍ ലോറി, ടാങ്കര്‍ ലോറി തുടങ്ങിയ ഹെവി വാഹനങ്ങള്‍ ഉച്ചയ്ക്ക് 12 മുതല്‍ ചടങ്ങുകള്‍ കഴിയുന്നതുവരെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. വാഹനങ്ങള്‍ കൊമ്മാടി ഭാഗത്തും, കളര്‍കോട് ഭാഗത്തും തടയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.