തൊഴില്‍ മേഖലയെ സംരക്ഷിക്കണം: ബിഎംഎസ്

Wednesday 4 October 2017 9:13 pm IST

  ആലപ്പുഴ: നീതി ആയോഗിന്റെ അപ്രായോഗിക പരിഷ്‌കരണങ്ങള്‍ ഭാരതത്തിന്റെ കാര്‍ഷിക വ്യവസായിക സാമ്പത്തിക രംഗത്ത് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്ന് ബിഎംഎസ് സംസ്ഥാന സമിതിയംഗം എസ്. വാരിജാക്ഷന്‍. പൊതുമേഖലയില്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിപോലും വിറ്റുതുലയ്ക്കുന്ന സമീപനത്തെ ബിഎംഎസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനായി. സംസ്ഥന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, വൈസ് പ്രസിഡന്റുമാരായ പി.ബി. പുരുഷോത്തമന്‍, കെ.കൃഷ്ണന്‍കുട്ടി, ജോ. സെക്രട്ടറി കെ. സദാശിവന്‍പിള്ള, മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.