വാടാനപ്പിള്ളി രാജീവ് വധം 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍ പ്രതി മുസ്ലീം തീവ്രവാദ സംഘാംഗം

Wednesday 4 October 2017 10:08 pm IST

തൃശൂര്‍: 22വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയായ മുസ്ലീം തീവ്രവാദിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി അഞ്ചങ്ങാടി അബ്ദുള്ള മകന്‍ യൂസഫലി (50) ആണ് അറസ്റ്റിലായത്. ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകനാണ് ഇയാള്‍. 95ല്‍ അഞ്ചങ്ങാടിയില്‍ രാജീവ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു. ജിദ്ദയില്‍ ഒളിവില്‍ കഴിഞ്ഞ യൂസഫ് അലി കഴിഞ്ഞ ഞായറാഴ്ച മുംബൈ വഴി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. കേസില്‍ ആറ് പ്രതികളെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ഇവര്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. മുംബൈ സിഎസ്ടി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ യൂസഫലിയെ ക്രൈംബ്രാഞ്ച് എസ്പി കെ.സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം തൃശൂരില്‍ നിന്നുള്ള സംഘമെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.