ഏറ്റുമാനൂര്‍: ജനരക്ഷാ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച് സിപിഎം നടത്തിയ അക്രമത്തെ ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. അടിയന്തിര യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്ര് കെ.കെ. ജയചന്ദ്രന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് നാഥ്, വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: