സഹോദയ സര്‍ഗ്ഗസംഗമം കോട്ടയം സ്‌കൂളുകള്‍ മുന്നില്‍

Wednesday 4 October 2017 10:17 pm IST

ഏറ്റുമാനൂര്‍: സിബിഎസ്ഇ സഹോദയ സര്‍ഗ്ഗസംഗമം 2017-ല്‍ രണ്ടാം ദിവസത്തെ മത്സരം അവസാനിച്ചപ്പോള്‍ കോട്ടയത്തെ സ്്കൂളുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 557 പോയിന്റോടെ കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന് 514 പോയിന്റുണ്ട്. മൂന്നാം സ്ഥാനം നേടിയ ലൂര്‍ദ്ദ് പബ്ലിക്ക് സ്‌കൂളിന് 486 പോയിന്റാണുള്ളത്. ഇന്ന് മത്സരങ്ങള്‍ സമാപിക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനത്തില്‍ നടന്‍ ജയറാം സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംവിധായകന്‍ എബ്രിഡ് ഷൈന്‍, സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.