കണ്ണൂര്‍: കഞ്ചാവ് സഹിതം രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. 250 ഗ്രാം കഞ്ചാവുമായി വെള്ളിക്കീല്‍ സ്വദേശി കെ.നവാസും(27) 25 ഗ്രാം കഞ്ചാവുമായി പന്നിയൂര്‍ സ്വദേശി സി.പി.ഷംസീറുമാണ് പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്തവേയാണ് നവാസിനെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി.ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 25 ഗ്രാം കഞ്ചാവുമായി ഷംസീറിനെ പയ്യാമ്പലത്ത് വെച്ച് പ്രിവന്റീസ് ഓഫീസര്‍ വിനോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: