ജനരക്ഷായാത്ര നാളെ കൂത്തുപറമ്പില്‍ പര്യടനം നടത്തും

Thursday 5 October 2017 1:56 am IST

പാനൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നാളെ കൂത്തുപറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പ് ടൗണില്‍ സമാപിക്കും.തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ക്കു പുറമെ കേന്ദ്രമന്ത്രിമാരും, എംപിമാരും യാത്രയില്‍ അണിനിരക്കും. ബിജെപി ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, എ.സജീവന്‍, ഇപി.ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.